വെടിയൊച്ച ഇനിയും നിലക്കാത്ത കശ്മീരിൽ സമാധാനം ഒരു സ്വപ്നം മാത്രമായി മാറുന്നു

kashmir

മ്മുകശ്മീര്‍ എന്നും ഒരു കലാപ പ്രദേശമാണെന്ന് കാലാകാലം നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ സുരക്ഷിതരാണെന്ന് നാം സന്തോഷിക്കുമ്പോഴും എരിയുന്ന മനസുമായാണ് കശ്മീര്‍ ഓരോ ദിനവും പിന്നിടുന്നത് ഇത് വളരെ ആശങ്കയോടെയാണ് കാണാന്‍ കഴിയുക.

നമ്മള്‍ സമാധാനത്തോടെ ഉറങ്ങുമ്പോള്‍, കാതടിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കിടയില്‍ കണ്‍പോളകള്‍ പോലും അടയ്ക്കാന്‍ കഴിയാതെ ഭയപ്പെട്ട് കഴിയുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അവസാനമായി പുല്‍വാമയില്‍ ഡിസംബര്‍ 30-31 എന്നി ദിവസങ്ങളില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണവും ഇതിന്റെ വെളിപ്പെടുത്തല്‍ തന്നെയാണ്. പുല്‍വാമയിലെ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കശ്മീരിലെ കലാപങ്ങളെ പല കാഴ്ചപ്പാടുകളിലൂടെയാണ് രാഷ്ട്രീയക്കാര്‍ കാണുന്നത്. ഒരു ഭാഗം ഇന്ത്യയില്‍ നിന്ന് വിട്ട് പോകാന്‍ ആഗ്രഹിക്കുമ്പോള്‍, മറുവശത്ത് ബിജെപി സര്‍ക്കാരിന്റെ സൈനീകരുടെ നീക്കമാണ് അവിടെ കാണാന്‍ സാധിക്കുന്നത്. പരസ്പരം പൊരുത്തപ്പെടാതെ കിടക്കുകയാണ് ഇവിടം. രാഷ്ട്രീയക്കാര്‍ അവരുടെ വാദം നടപ്പാക്കുമ്പോള്‍ സൈനീകര്‍ അവരുടെ തീരുമാനം നടപ്പിലാക്കുന്നു. ജനങ്ങള്‍ ഇവിടെ നിസഹയരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് വളരയധികം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബിജെപി സര്‍ക്കാരും ഹുറിയത്ത് വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ നീണ്ടു പോകുകയും,ഹുറിയത്ത് വിഭാഗത്തിനെ തീവ്രവാദിയായി സര്‍ക്കാര്‍ മുദ്ര കുത്തുകയും ചെയ്യുകയാണ്. നിര്‍ഭാഗ്യവശാല്‍, കാശ്മീരിലെ രാഷ്ട്രീയ പരിഹാരത്തിന് വഴിതെളിയുമെന്നാണ് പലരും വിശ്വസിക്കുന്നത്.

കാശ്മീര്‍ താഴ്വരയില്‍ ജനങ്ങളുടെ വാക്കുകള്‍ക്ക് വില നല്‍കാതെ കൂടുതല്‍ സൈന്യത്തെ അവിടെ വിന്യസിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ എന്ന് പറയുമ്പോഴും അവര്‍ പലപ്പോഴും പീഡിപ്പിക്കുകയാണ് ഇവിടെ.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2014-ല്‍ സാധാരണക്കാര്‍ 28, തീവ്രവാദികള്‍ 110, സൈനീകര്‍ 47, 2015-ല്‍ സാധരണക്കാര്‍ 17, 108 തീവ്രവാദികള്‍, 39 സൈനീകര്‍, 2016-ല്‍ 15 സാധാരണക്കാര്‍ 150 തീവ്രവാദികള്‍, 82 സൈനീകര്‍, 2017-ല്‍ 40 സാധാരണക്കാര്‍, 206 തീവ്രവാദികള്‍, 75 സൈനീകര്‍ എന്നിങ്ങനെ പോകുന്നു. ഭീകര ആക്രണത്തില്‍ അല്ല സൈനീകരുടെ വെടിവെയ്പ്പിലാണ് ഇവിടുത്തെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത്.

വാജ്‌പേയി മുതല്‍ നരേന്ദ്രമോദി വരെയുള്ള ഭരണത്തിനിടെ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ പ്രശ്‌നം ഇന്നും തര്‍ക്ക വിഷയമായി തന്നെയാണ് നിലകൊള്ളുന്നത്. പല ചര്‍ച്ചകള്‍ നടന്നെങ്കിലും ജമ്മുകശ്മീര്‍ പ്രശ്‌നം ഇന്നും ഒരു തര്‍ക്ക പ്രശ്‌നമായി തന്നെ അവശേഷിക്കുകയാണ്. ഭരണങ്ങള്‍ മാറി വരുമ്പോഴും കശ്മീര്‍ നിവാസികള്‍ ഈ തര്‍ക്കത്തിന് ഒരു പരിഹാരമാണ് ആഗ്രഹിക്കുന്നത്. സുരക്ഷിതത്വത്തെ കുറിച്ചാണ് വേവലാതിപ്പെടുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ എന്നും പ്രതീക്ഷയായി തന്നെ അവശേഷിക്കുകയാണ് ഇവിടെ. .

Top