ഫൗജി ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ

റിപ്പബ്ലിക് ദിനത്തിൽ ഫൗജി (ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് ഗാര്‍ഡ്‌സ്) ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ പുറത്തിറക്കി. 10 ലക്ഷത്തോളം പേരായിരുന്നു ആപ്പിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയമാണ് ഗെയിമിലുള്ളത്. ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലുണ്ടായ സൈനിക നീക്കത്തെ ആസ്പദമാക്കിയാണ് ഫൗജിയുടെ ആദ്യ എപ്പിസോഡ്.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ് ഫൗജി പുറത്തിറക്കിയത്. “പബ്ജിയെ പോലെയുള്ള ബാറ്റില്‍ റോയേല്‍ ഗെയിം അല്ല ഫൗജി. ഇത് ഒരു പ്രമേയം അടിസ്ഥാനമാക്കിയുള്ള ഗെയിം ആണ്. ഒരു പ്രത്യേക തിരക്കഥയുടെ അടിസ്ഥാനത്തിലായിരിക്കും ഗെയിം കളിക്കുന്നത്. കാര്‍ഗില്‍ യുദ്ധം, 2016-ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മറ്റ് പോരാട്ടങ്ങളും ഫൗജി ഗെയിമില്‍ ഉള്‍പ്പെടുത്തും.” എന്‍കോര്‍ ഗെയിംസ് സിഇഒ വിശാല്‍ ഗൊണ്ടാല്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

Top