തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ഫാത്തിമ സന ഷെയ്ഖിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ലോഗോയ്ക്ക് പിന്നാലെ അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഫാത്തിമ സന ഷെയ്ഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്.

അമ്പും വില്ലുമാണ് സാഫിരയുടെ കൈയിലെ ആയുധം. ആമീര്‍ ഖാനാണ് ട്വിറ്ററിലൂടെ ഫാത്തിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ആമീര്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ലുക്കിനായി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 8 ദീപാവലി ചിത്രമായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയേറ്ററുകളിലെത്തും.

Top