ഫാദേഴ്‌സ് ഡേയില്‍ ഇസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

ചാക്കോച്ചന് ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. കുഞ്ഞിന്റെ ജനനം മുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഫാദേഴസ് ഡേയില്‍ മകന്റെ ചിത്രം ആദ്യമായി പങ്കുവച്ചിരിക്കുകയാണ്‌ പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

ഞാന്‍ ഫാദര്‍ ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു, ഫാദര്‍ഹുഡ് അതാണ് എന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്റെ ജൂനിയറിന് നന്ദിയെന്നും ചാക്കോച്ചന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

ഇസഹാഖ് ബോബന്‍ കുഞ്ചാക്കോ എന്നാണ് താരത്തിന്റെ കുഞ്ഞിന്റെ പേര്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.

ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചത്. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Top