12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പിതാവിനെ കൂടാതെ മാതാവിനെയും അറസ്റ്റ് ചെയ്തു

മലപ്പുറം : മലപ്പുറം ചേളാരി വാടക ക്വാര്‍ട്ടേഴ്സില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ കുട്ടിയുടെ പിതാവിനെയും ചേളാരി സ്വദേശികളായ അശ്റഫ് (35), ശൈജു(40), രാഹുല്‍ (21) എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top