ജ്യോതിഷികളായ അച്ഛനെയും മകനെയും ആൾക്കൂട്ടം മര്‍ദ്ദിച്ച് അവശരാക്കി

Attack

ബെംഗളുരു: അച്ഛനെയും മകനെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശരാക്കി. ജ്യോതിഷികളായ അച്ഛനും മകനുമാണ് മര്‍ദ്ദനമേറ്റത്. കര്‍ണാടകത്തിലെ കലബുര്‍ഗി ജില്ലയിലെ അഫ്‌സല്‍പുര്‍ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം.

യാത്രക്കിടെ ഗ്രാമത്തില്‍ കുറച്ച് സമയം വാഹനം നിര്‍ത്തി ഇറങ്ങിയ ഇരുവരും ഇവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കി. ഇത് കണ്ടുനിന്ന ഗ്രാമവാസികള്‍ ഇരുവരും കുട്ടികളെ കടത്താന്‍ എത്തിയവരാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പൊലീസെത്തിയപ്പോഴാണ് നാട്ടുകാര്‍ ഇരുവരെയും മര്‍ദ്ദിക്കുന്നത് നിര്‍ത്തിയത്.

Top