ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു

accident

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു.

പത്തനാപുരം പുന്നല പൂക്കുളഞ്ഞി സ്വദേശികളായ ചരിവില്‍ പുത്തന്‍വീട്ടില്‍ പീരു മുഹമ്മദ് (50) മകന്‍ മുജീബ് (28) എന്നിവരാണ് മരിച്ചത്.

തടി ബിസിനസുകാരായ ഇവര്‍ തടി നോക്കാനായി റാന്നിയില്‍ നിന്നും സ്‌കൂട്ടറില്‍ മന്ദമരുതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

Top