മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത് തിരിച്ചറിവില്ലാത്തതുകൊണ്ട്; ധ്യാന്‍ ശ്രീനിവാസന്‍

ലയാള സിനിമയില്‍ അഭിനേതാവ് , തിരക്കഥാകൃത്ത് എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്രീനിവാസന്‍. മലയാള സിനിമയില്‍ ശ്രീനിവാസന് മുഖവുരയുടെ ആവശ്യം ഇല്ല. എന്തും മുഖത്ത് നോക്കി പറയുന്ന ശ്രീനിവാസന്‍ മോഹന്‍ലാലുമായി അത്ര രസത്തില്‍ അല്ല എന്ന വാര്‍ത്തകള്‍ അടക്കം പ്രചരിച്ചിരുന്നു. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത് എന്നാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

‘ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വി’യാണെന്ന് ധ്യാന്‍ പറഞ്ഞു. സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍ വിള്ളല്‍ വീണുവെന്നും ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ശ്രീനിവാസനെ മനസിലാക്കിയിട്ട് വേണം വിമര്‍ശിക്കാന്‍ എന്നൊരാള്‍ പറഞ്ഞപ്പോള്‍ ‘ ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള്‍ താനാണെന്നും എന്റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിടത്തോളം നിങ്ങള്‍ മനസ്സിലാക്കിക്കാണില്ലെന്നും ധ്യാന്‍ പറഞ്ഞു. ‘എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് മറ്റെന്തും’, ധ്യാന്‍ പറഞ്ഞു.

Top