12കാരിയെ നാല് വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം പത്തനാപുരത്ത് 12 വയസുകാരിയെ നാല് വര്‍ഷമായി പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഇക്കാര്യം അമ്മയോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വീടിന് സമിപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.അച്ഛനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Top