മകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിതാവ്

ഗുരുഗ്രാം: മകളെ ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ജൂൺ ഏഴിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. 48കാരനായ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി ഗുരുഗ്രാമിലെ ഒരു ഹോട്ടൽ മുറിയിലെത്തിച്ചാണ് 22 കാരിയായ മകളെ ബലാത്സംഗം ചെയ്‌തത്. അമ്മയ്‌ക്കൊപ്പം പെൺകുട്ടി പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. ഡൽഹിയിൽ നിന്നുള്ളവരാണ് കുടുംബമെന്നാണ് റിപ്പോർട്ട്.

ഹോട്ടൽ മുറിയിലെത്തിച്ച് ജോലി സംബന്ധമായ അഭിമുഖമുണ്ടെന്നും അതിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടുമാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയത്. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം വായ തുണി ഉപയോഗിച്ച് കെട്ടിവെക്കുകയും ചെയ്‌ത ശേഷമായിരുന്നു പീഡിപ്പിച്ചത്. ബലാത്സംഗത്തിനിടെ പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഭയം മൂലം പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞില്ല. അതിനിടെ അമ്മയ്‌ക്കൊപ്പം പുറത്ത് പോയ മകൾ പീഡനവിവരം വെളിപ്പെടുത്തി. ഇതോടെ ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി

Top