യോഗിയുടെ വീടിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു

dies in police custody

ലക്‌നോ: ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു പുറത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഞായറാഴ്ച രാത്രിയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതിയെയും പിതാവിനെയും ഗൗതം പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചും യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും പിതാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നാവോയില്‍നിന്നുള്ള ബിജെപി നിയമസഭാംഗം കുല്‍ദീപ് സിംഗ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.

Top