ഭാര്യയെ സംശയം: പിതാവ് രണ്ട് കുട്ടികളെ കുത്തിക്കൊന്നു

crime

മൊറാദാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. തയ്യല്‍ക്കാരനായ നിര്‍മല്‍പുര്‍ സ്വദേശി റോതാഷാണ് കൊല നടത്തിയത്.

കത്രിക ഉപയോഗിച്ചാണ് ഇയാള്‍ കൊല നടത്തിയത്. നാല് മക്കളെയും കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.പരിക്കേറ്റ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയ്ക്കു പരപുരുഷ ബന്ധത്തില്‍ ഉണ്ടായ കുട്ടികളാണെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ഭാര്യയേയും മക്കളെയും ആക്രമിച്ചത്. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top