നിര്‍ത്താതെ കരഞ്ഞു; പിതാവ് കുഞ്ഞിനെ നിലത്തടിച്ച് കൊന്നു

ജബല്‍പുര്‍: നിര്‍ത്താതെയുള്ള കുഞ്ഞിന്റെ കരച്ചില്‍ക്കേട്ട് പ്രകോപിതനായ പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ഒന്നരവയസുകാരിയായ രുപാലി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതക ശേഷം കുഞ്ഞിന്റെ ശരീരം ഇയാള്‍ അടുത്തുള്ള അഴുക്കുചാലിന് സമീപത്തെ ഒരു കല്ലിനടിയില്‍ ഉപേക്ഷിച്ചു. ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്. കൊലപാതകക്കുറ്റത്തിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

മരിച്ച കുഞ്ഞിനെക്കൂടാതെ ഇയാള്‍ക്ക് വേറെയും മൂന്ന് മക്കളുണ്ട്. സംഭവസമയത്ത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു.

Top