മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടികൊന്നു

crime_investigation

മഹാരാഷ്ട്ര : പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടികൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം.

സംഭവത്തെത്തുടര്‍ന്ന് പ്രതിയേയും സഹായിച്ച ആളെയും പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച സുഹാസും പ്രതിയായ ആരിഫും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി.ഇത് അറിഞ്ഞതോടെ സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആരിഫ്, കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി സുഹാസിനെ മയക്കുകയായിരുന്നു.

തുടര്‍ന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാട്ടിലേക്ക് കാറിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Top