ഭക്ഷണത്തെ ചൊല്ലിയുള്ള സംഘർഷത്തിനിടെ അഛന്റെ മർദനമേറ്റ് സഹോദരിമാർ കൊല്ലപ്പെട്ടു

ഗുഡ്ഗാവ്: ഭക്ഷണത്തെ ചൊല്ലിയുള്ള സംഘർത്തിത്തിനിടെ അഛന്റെ മർദ്ദനമേറ്റ് രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു.

ഇഷ്‌ടിക കൊണ്ടുള്ള അടിയേറ്റാണ് അഞ്ചും രണ്ടും വയസു പ്രായമായ പെൺകുട്ടികൾ കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള തർക്കത്തിനിടെയാണ് കുട്ടികൾക്ക് അടിയേറ്റത്.

പ്രതിയായ മുകേഷ് യാദവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ മുകേഷ് രാത്രി ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി തർക്കത്തിലപ്പെടുകയായിരുന്നു.

അമ്മയെ മർദ്ദിക്കുന്നത് കണ്ട് പേടിച്ചിരുന്ന കുട്ടികളെ ഇഷ്ടികൊണ്ട് ഇടിക്കുകയായിരുന്നെന്ന് അയൽവാസി പറഞ്ഞു.

മദ്യ ലഹരിയിലായാൽ ഇയാൽ സ്ഥിരം ആക്രമകാരിയാണെന്ന് പ്രതിയുടെ ഭാര്യ സരോജം പറഞ്ഞു. ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലകുറ്റം ചുമത്തിയിട്ടുണ്ട്.

Top