അന്യജാതിക്കാരനെ പ്രണയിച്ചതിന് അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊന്നു

ലക്‌നൗ : അന്യജാതിക്കാരനെ പ്രണയിച്ചതിന് ഉത്തര്‍പ്രദേശില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭീരമേഖലയിലെ ദൗലക്പൂരില്‍ ദത്താറാം എന്നായളാണ് മകള്‍ പൂജയെ(21)യെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

കൊലപാതകത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ദത്താറാം കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായുള്ള മകളുടെ പ്രണയ ബന്ധം ദത്താറാം എതിര്‍ത്തിരുന്നു. എന്നാല്‍, മകളും കാമുകനും കൂടി നിയമപരമായി വിവാഹിതരാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. അതിന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Top