മകളെ പീഡിപ്പിച്ചതിന് അച്ഛന് 25 വർഷം കഠിനതടവ്

വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടി വെരും.

2018 ലാണ് കേസിനാസ്പദമായ സംഭവം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൃത്യം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വിദേശത്തായിരിന്നു.

Top