തലശ്ശേരിയില്‍ യുവാവിനെ ഭാര്യപിതാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു.

Death

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവിനെ ഭാര്യപിതാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു. തലശ്ശേരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രി വല്ലിയില്‍ സന്ദീപ്(28) ആണ് കൊല്ലപ്പെട്ടത്.

സന്ദീപിന്റെ ഭാര്യ നിമിഷയുടെ പിതാവ് അച്ഛന്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി പ്രേമരാജാണ് പ്രതി.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാവിലെ 9 മണിയോടെയാണ് സന്ദീപിനെ പ്രേമരാജന്‍ കൊലപ്പെടുത്തിയത്. സന്ദീപിന്റേയും നിമിഷയുടേയും പ്രണയവിവാഹമാണ്. ഇവര്‍ക്ക് മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്.

Top