എറണാകുളം വൈപ്പിനിൽ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറയ്ക്കലിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ഞാറയ്ക്കൽ സ്വദേശിയായ പ്രസന്നനാണ് മരിച്ചത്.  57 വയസ് ആയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കാണ് കലാപത്തിൽ കലാശിച്ചത്.

വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Top