കോട്ടയം: ഈരാറ്റുപേട്ട കടുവാമൂഴിയില്‍ തലക്ക് അടിയേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍. കടുവാമൂഴിയില്‍ ഷെറീഫാണ് മരിച്ചത്. സംഭവത്തില്‍ മകന് ഷെഫീക്കിനെ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി ഷെറീഫുമായുണ്ടായ അടിപിടിയില്‍ പിതാവിനെ തല്ലിയതായി ഷെഫീഖ് സമ്മതിച്ചു.
അടിപിടിയില്‍ ഷെറീഫിന് തലയ്ക്കും വയറ്റിലും പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റു കാപ്പി കുടിച്ച ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതിനു പിന്നാലെ ഷെഫീഖ് നിരീക്ഷണത്തിലായിരുന്നു.