മകളുടെ കാമുകനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു ; പിതാവ് അറസ്റ്റില്‍

arrest

കൊല്‍ക്കത്ത: മകളുടെ കാമുകനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെയാണ് തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചത്. കാമുകന്‍ തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതോടെയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ പിതാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.

ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പിതാവ് കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. എങ്ങനെ പെരുമാറണമെന്ന് മകനെ പഠിപ്പിക്കണമെന്നും, ഫ്‌ളാറ്റില്‍ വന്നാല്‍ മകനെ കൊണ്ടുപോകാമെന്നുമായിരുന്നു ഇയാള്‍ ആണ്‍കുട്ടിയുടെ മാതാവിനോട് പറഞ്ഞത്. എന്നാല്‍ വിവരമറിഞ്ഞ മാതാവ് ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ആണ്‍കുട്ടിയെ ഫ്ളാറ്റില്‍ നിന്നും മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് ഇവിടെനിന്ന് അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്തയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ കാമുകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി താന്‍ ചതിക്കപ്പെട്ടതായി സംശയിച്ചു. ഇക്കാര്യം നേരിട്ട് സംസാരിക്കാനായി പെണ്‍കുട്ടി കാമുകനെ നഗരത്തിലെ സിനിമാ തീയേറ്ററിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ചാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

Top