ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍.

കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിഷ്പക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും.

ഇന്നു മൂന്നുമണിക്കാണു ഹാദിയാ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കനത്ത പൊലീസ് കാവലിലാണ് കേരളാ ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് ആദ്യം പരിഗണിക്കുന്നത്. പിന്നീടു ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

Top