അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

തൃശൂർ: വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി. തൃശൂർ ചേർപ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62), മകൻ ജിതിൻ (32) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പൻ ചന്ദ്രന്റെ വീടിന് മുന്നിൽ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാൻ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പൻ കുത്തിയത്. ഇവരെ ആക്രമിച്ച അയൽവാസി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top