പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം; അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മരുമകന്‍ പിടിയില്‍

തിരുവനന്തപുരം: പൂജപ്പുര മുടവന്‍മുകളില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഓട്ടോ  ഡ്രൈവറായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരുമകന്‍ അരുണിന്റെ കുത്തേറ്റ് മരിച്ചത്. .

കുടുംബവഴക്കിനെ തുടര്‍ന്നുളള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. രാത്രി എട്ടോടെ സുനിലിന്റെ വീട്ടില്‍ മദ്യലഹരിയിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കി. ഇതിനിടെ സുനിലിനെ കഴുത്തിലും അഖിലിനെ നെഞ്ചിലും അരുണ്‍ കുത്തി. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് തൊട്ടടുത്ത് പൂജപ്പുര ജംഗ്ഷനില്‍ വച്ച്തന്നെ കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top