കോട്ടയത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കോട്ടയം: കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (53) മകന്‍ മിഥുന്‍ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

മോനിപ്പള്ളി ജംഗ്ഷനില്‍ വച്ച്‌ ഇലഞ്ഞി റോഡില്‍ നിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറച്ച്‌ ദൂരം രാജീവിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ട് പോയതിന് ശേഷമാണ് വാഹനം നിന്നത്. എം.സി റോഡിലൂടെ നിയന്ത്രണം വിട്ടുവന്ന ലോറി എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Top