പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

rape

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അച്ഛനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ പെണ്‍കുട്ടികളെ ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇരകളിലൊരാള്‍ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ കല്ലമ്പലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കല്ലമ്പലം സി.ഐ. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top