അഞ്ചാം ദേശീയ അവാര്‍ഡിനായി അച്ഛനും അമ്മയും അഭിനന്ദിച്ചു; കങ്കണയുടെ പോസ്റ്റ്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജയലളിതയുടെ കൗമാരവും തുടര്‍ന്നുള്ള വ്യക്തി ജീവിതവും പ്രണയവും രാഷ്ട്രീയപ്രവേശനവുമാണ് എ.എല്‍ വിജയ് സംവിധാനം ചെയ്ത തലൈവി എന്ന ചിത്രത്തിന്റെ പ്രമേയം.

വെള്ളിയാഴ്ച തിയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് കണ്ട പ്രമുഖ സംവിധായകരും മറ്റും ഗംഭീരപ്രതികരണമാണ് തലൈവിക്ക് നല്‍കുന്നത്. തലൈവിയിലെ തന്റെ പ്രകടനം കണ്ട് അമ്മയും അച്ഛനും നല്‍കിയ പ്രതികരണത്തെ കുറിച്ചാണ് കങ്കണ റണൗട്ട് പുതിയതായി പങ്കുവക്കുന്നത്. തന്റെ പുതിയ ചിത്രം കണ്ട് അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദിച്ചെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്.

തലൈവിയുടെ റിലീസിന് മുന്നോടിയായുള്ള പ്രത്യേക സ്‌ക്രീനിങ്ങിലൂടെ ചിത്രം കണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും അഭിപ്രായം. അരവിന്ദ് സ്വാമിയാണ് ‘തലൈവി’ എന്ന ചിത്രത്തില്‍ എംജിആറായി വേഷമിട്ടത്.

 

Top