ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം; പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തി എഫ്എടിഎഫ്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് തിരിച്ചടി. ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന്റെ പേരില്‍ സാമ്പത്തിക സംഘടനയായ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തയിരിക്കുകയാണ്.

ഭീകരര്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് എഫ്എടിഎഫ് ജൂണില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ നടപ്പിലാക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് നടപടികള്‍ സ്വീകരിച്ചത്. മുന്നറിയിപ്പെന്നോണം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം മെയ് വരെ പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിരുന്നു. എന്നാല്‍ ഭീകരവാദത്തിനും അതിന് സാമ്പത്തിക സഹായം നല്‍കുന്നതും തടയാന്‍ നിര്‍ദ്ദേശിച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം നിശ്ചിത സമയപരിധിക്കുള്ളില്‍ പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും. ആഗോള സമിതിയില്‍ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍.

Top