നിരത്തുകളില്‍ ഒളിച്ചിരിക്കുന്ന വില്ലന്‍; ദാരിദ്രം വിതയ്ക്കുന്ന റോഡ് അപകടങ്ങള്‍

പകട മരണങ്ങള്‍ പാവപ്പെട്ട കുടുംബങ്ങളുടെ  വരുമാനത്തില്‍ വിളല്‍ വീഴ്ത്തന്നതായി റിപ്പോര്‍ട്ട്.  അപകടങ്ങളും അപകടമരണങ്ങളും അതിന്റെ ഇരകളെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കും കടക്കെണിയിലേക്കും തള്ളി വിടുന്നതായി ന്യൂ വേള്‍ഡ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

‘റോഡപകടങ്ങളും വൈകല്യങ്ങളും: ഇന്ത്യന്‍ സമൂഹത്തിന്മേലുള്ള ബാധ്യത”,  എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ അപകട കേസുകളും ഇരകളുടെ കുടുംബങ്ങളും ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. റോഡ് അപകട മരണങ്ങള്‍, ദാരിദ്ര്യം, അസമത്വം, ഇന്ത്യയിലെ ദുര്‍ബലരായ റോഡ് ഉപയോക്താക്കള്‍ എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 1.5 ലക്ഷം മരണങ്ങളില്‍ കലാശിച്ച 4.5 ലക്ഷത്തോളം റോഡപകടങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. റോഡപകട മരണങ്ങളുടെ തല്‍ഫലമായി 75 ശതമാനത്തോളം പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനം താഴോട്ടു പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനം കുറവുള്ള 65 ശതമാനത്തോളം കുടുംബങ്ങളുടെ ജീവിത നിലവാരം ക്ഷയിച്ചു.  50 ശതമാനത്തോളം പേര്‍ക്ക് അപകടത്തിന് ശേഷം മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

റോഡപകടങ്ങളാല്‍ലിംഗപരമായി ഉണ്ടാവുന്ന പ്രത്യഘാതങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ബാധ്യകളുമാണ് ഇതില്‍ എടുത്തു പറയുന്നത്. പാവപ്പെട്ടവന്റെയും പണക്കാരന്റെയും അപകട ഇരകളുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ പരിക്കേറ്റവരുടെ ഭാരം വഹിക്കുന്നു. സ്ത്രീകള്‍ പലപ്പോഴും അധിക ജോലിയും കൂടുതല്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതായുംപരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

അപകടങ്ങളുണ്ടായ ശേഷം ഗാര്‍ഹിക വരുമാനം കുറയുന്നത് 50 ശതമാനം സ്ത്രീകളെയും സാരമായി ബാധിച്ചിട്ടുണ്ട്. 40 ശതമാനം സ്ത്രീകളും അവരുടെ ജോലിയില്‍ മാറ്റം വരുത്തി. 11 ശതമാനം പേര്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനായി അധിക ജോലി ഏറ്റെടുക്കുന്നു. സേവ് ലൈഫ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ പഠനം, ദരിദ്രരും പിന്നാക്കം നില്‍ക്കുന്നതുമായ വീടുകളില്‍ റോഡ് അപകടങ്ങള്‍ക്കുശേഷം ഉണ്ടായ സാമൂഹിക, സാമ്പത്തിക, ലിംഗ, മാനസിക പ്രത്യാഘാതങ്ങള്‍ വിശദമായി വിലയിരുത്തുന്നുണ്ട്.

ജീവന്‍ രക്ഷിക്കുന്നതിനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും ഉടനടി സാമ്പത്തിക, വൈദ്യ, നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നയപരമായ സമീപനങ്ങളുണ്ടാവണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കണ്ണു തുറപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് പറഞ്ഞു.

‘2025 ഓടെ റോഡ് അപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്, റോഡ് സുരക്ഷയെക്കുറിച്ചുള്ള സര്‍ക്കാര്‍ നയങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കളും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉടന്‍ തന്നെ യോഗം ചേരും.’ അദ്ദേഹം അറിയിച്ചു.

കുറഞ്ഞ വരുമാനമുള്ള നഗരങ്ങളിലുള്ള കുടുംബങ്ങളെ അപേക്ഷിച്ച് ഗ്രമങ്ങളിലെ കുടുംബങ്ങളിലാണ് വരുമാന ഇടിവ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ഇന്‍ഷുറന്‍സ് പരിരഷ നേടാനുള്ള അവസരവും നിയമപരമായി നഷ്ടപരിഹാരത്തുക കിട്ടുന്നതിനേക്കുറിച്ചുള്ള അവബോധവും ട്രക്ക് ഓടിക്കുന്നവര്‍ക്കിടയില്‍ കുറവാണെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നുണ്ട്.

Top