കെഎസ്ഇബി ചെയർമാനെതിരെ സത്യ​ഗ്രഹ സമരവുമായി ഇടത് സംഘടന; ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെ എസ് ഇ ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നിൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് 1 മണി വരെ സത്യഗ്രഹം . ചെയർമാന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തീരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.

അതേസമയം സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കി ചെയർമാൻ ഉത്തരവിറക്കി. വിരട്ടൽ അംഗീകരിക്കില്ലെന്നും ചെയർമാന്റെ സമീപനം തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ അവധിയെടുത്ത, വനിത എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം

Top