ഫോര്‍വീലേഴ്സിലെ വേഗ കുതിപ്പുകാരി ജെസ്സി കോമ്പ്‌സ് അപകടത്തില്‍ മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫോര്‍വീലേഴ്സിലെ കുതിപ്പുകാരി എന്നറിയപ്പെടുന്ന ജെസ്സി കോമ്പ്സ് അപകടത്തില്‍ മരിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ സ്വന്തമാക്കിയതുവഴിയാണ് ഈ 36കാരി ഫോര്‍വീലേഴ്സിലെ കുതിപ്പുകാരി എന്നപേരിന് അര്‍ഹയായത്.

2013ല്‍ നോര്‍ത്ത് അമേരിക്കന്‍ ഈഗിള്‍ സൂപ്പര്‍സോണിക് സ്പീഡ് ചലഞ്ചറില്‍ 393മൈല്‍ സ്പീഡില്‍ 48വയസായ മാര്‍ക്കിനെ തകര്‍ത്ത് റെക്കോര്‍ഡ് കരസ്ഥമാക്കി. 2016ല്‍ 478മൈല്‍ സ്പീഡില്‍ കോമ്പ്സ് ഏറ്റവും വലിയ റെക്കോര്‍ഡിട്ടു. അതേ മരുഭൂമിയിലായിരുന്നു ജെസ്സിയുടെ ജീവിതം അവസാനിച്ചതും. റെക്കോര്‍ഡുകള്‍ തകര്‍ക്കാനിരിക്കെയായിരുന്ന റേസിങിന് തൊട്ടുമുന്‍പാണ് നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിച്ചത്.

സെപ്റ്റംബര്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ തന്റെ സര്‍വകാല റെക്കോര്‍ഡുകളെക്കുറിച്ച് ജെസ്സി സൂചിപ്പിച്ചിരുന്നു.’ഞാന്‍ എന്റെ ഏറ്റവും ഉയര്‍ന്ന സ്പീഡിലേക്ക് കടന്നിരിക്കുകയാണ്,നിര്‍ഭാഗ്യവശാല്‍ അതുപൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല’ ഒപ്പം ഏവിയേറ്റര്‍ ഗ്ലാസിനിടയിലൂടെ ചിരിക്കുന്ന ഒരു ഫോട്ടോയും ചേര്‍ത്തിരുന്നു. പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കോമ്പ്‌സ്. കസ്റ്റം ഓട്ടോമറ്റീവ് ഫാബ്രിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേകം വെല്‍ഡിംങ് ഗിയര്‍ സംവിധാനം കൊണ്ടുവന്നതും ജെസ്സിയാണ്.

Top