ദേശീയ പാതകളിലെ ടോള്‍ പിരിവിന് ഞായറാഴ്ച മുതല്‍ ഫാസ്ടാഗ്

കൊച്ചി : ദേശീയ പാതകളിലെ ടോള്‍ പിരിവിന് ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. അതേസമയം ഫാസ്ടാഗ് സംവിധാനത്തിലെ ലോക്കല്‍ പാസുകളുടെ വിതരണം സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്.

വളരെ കുറച്ച് വാഹനങ്ങളാണ് ഇപ്പോഴും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ പൊന്നാരിമംഗലം, കുമ്പളം ടോള്‍ പ്ലാസകളില്‍ മുപ്പത് ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നു പോകുന്നത്. മറ്റു ട്രാക്കുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്‌പോഴും ഫാസ്ടാഗ് ട്രാക്കുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നല്‍കുന്നത്. പ്രതിദിനം നൂറില്‍ താഴെ വാഹനങ്ങളാണ് പൊന്നാരിമംഗലം പ്ലാസയില്‍ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാന്‍ എത്തുന്നത്.

ടോള്‍ പ്ലാസകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള പ്രതിമാസ പാസുകളുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.

Top