ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; കമറുദ്ദീന് 11 കേസുകളില്‍ കൂടി ജാമ്യം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളില്‍ കൂടി എംഎല്‍എക്ക് ജാമ്യം ലഭിച്ചത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎല്‍എക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകള്‍ ഉള്ളതിനാല്‍ എംഎല്‍എയ്ക്ക് പുറത്തിറങ്ങാനാകില്ല.

മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീന്‍ കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.

Top