പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് അന്തരിച്ചു

മുംബൈ: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ്(59) അന്തരിച്ചു. ഇന്നലെ വൈകീട്ട് ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വസ്ത്രാലങ്കാര രംഗത്തും എഴുത്തിലും സജീവമായിരുന്നു ഇദ്ദേഹം.

2014ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. ബൂം, ഫാഷന്‍ എന്നീ സിനിമകളിലും ട്രൂ വെസ്റ്റ് എന്ന ടെലിവിഷന്‍ പരമ്പരയിലും റോഡ്രിക്‌സ് അഭിനയിച്ചിട്ടുണ്ട്.

വെന്‍ഡല്‍ റോഡ്രിക്‌സിന്റെ നിര്യാണത്തില്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത് റാണെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും റോഡ്രിക്‌സിന്റെ വിയോഗത്തില്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Top