ഫ​സ​ൽ വധക്കേസ് ; പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​യെന്ന് കാരായി രാജൻ

ത​ല​ശേ​രി: എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ വധക്കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനു പിന്നിൽ സം​ഘ്പ​രി​വാ​ർ അ​ജ​ണ്ട​യെന്ന് ഫ​സ​ൽ വ​ധ​ക്കേ​സി​ലെ പ്ര​തി​യും സി​പി​എം നേ​താവുമായ കാരായി രാജൻ.

ഫ​സ​ൽ വ​ധ​ക്കേ​സി​ൽ റി​ട്ട. ഡി​വൈ​എ​സ്പി രാ​ധാ​കൃ​ഷ്ണ​ന്‍റെ വെളിപ്പെടുത്തലുകൾ ശരിയല്ല. കൊലപാതകത്തിൽ കു​പ്പി സു​ബീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ച സി​പി​എം പ​ള്ളൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഫ​സ​ൽ വ​ധ​ക്കേ​സി​ൽ വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി റി​ട്ട. ഡി​വൈ​എ​സ്പി രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​വും രാ​ധാ​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലും കൂ​ട്ടി​വാ​യി​ക്കേ​ണ്ട​താ​ണ്. കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ഇ​തി​നു​പി​ന്നി​ലു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം- കാ​രാ​യി രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ധാ​കൃ​ഷ്ണ​നും സം​ഘ്പ​രി​വാ​ർ നേ​താ​ക്ക​ളും പ​ല​ത​വ​ണ ഫ​സ​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കാ​രാ​യി രാ​ജ​ൻ ആ​രോ​പി​ച്ചു.

Top