വിവാദ പരാമര്‍ശം ഫറൂഖ് കോളേജ് അധ്യാപകന്‍ അവധിയില്‍ പോയി

farooque college

കോഴിക്കോട്: ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പോയി. കോളേജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ മുനവിര്‍ ആണ് അവധി എടുത്തത്. ഈ മാസം 28 വരെയാണ് അവധി എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അധ്യാപകന്‍ അവധിയെടുത്തതെന്നാണ് ഇയാളുടെ കുടുംബം അറിയിച്ചിരിക്കുന്നത്.

കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇയാള്‍ മാറി നില്‍ക്കുന്നതെന്നാണ് വിവരം. അവധിയില്‍ പ്രവേശിക്കണമെന്ന് കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. പെണ്‍ക്കുട്ടികളുടെ മാറിനെ വത്തക്കയോട് ഉപമിച്ചതിനാണ് മുനീറിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

Top