ഇന്ത്യ-പാക്ക് അതിര്‍ത്തി യുദ്ധസമാനം, ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പാക്കിസ്ഥാന്‍ മാത്രമല്ല, നമ്മളും വെടിവെപ്പ് നടത്തുന്നുണ്ട്, ഇതില്‍ നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്, ഈ സാഹചര്യം യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇരുരാജ്യങ്ങള്‍ക്കുമിടെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യുദ്ധസമാനമായ സാഹചര്യം അടുത്തൊന്നും മാറില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിബിന്‍ റാവത്ത് വ്യക്തമാക്കി. സെപ്റ്റംബറില്‍ ഇന്ത്യന്‍ സേന പാക്ക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ വെടിനിര്‍ത്തല്‍ ലംഘനം പാക്ക് സേന ഇപ്പോഴും തുടരുകയാണെന്നും, ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top