ജമ്മു കശ്മീര്‍ വിഷയത്തില്‍ പുതിയ വിവാദ പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ പുതിയ വിവാദ പ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള രംഗത്ത്.

‘ഇന്ത്യന്‍ പതാക ആദ്യം ശ്രീനഗറില്‍ ഉയരട്ടെ എന്നിട്ടാവാം പാക്ക് അധീന കശ്മീരിന്റെ കാര്യം’. എന്നാണ് ഫറൂഖ് അബ്ദുള്ളയുടെ പുതിയ പ്രസ്താവന.

പാക്ക് അധീനകശ്മീര്‍ പാക്കിസ്ഥാന്റെതാണെന്നും അതിനു മാറ്റമൊന്നുമുണ്ടാവില്ലെന്നുമുള്ള ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് വീണ്ടും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എത്ര യുദ്ധം നടത്തിയാലും കശ്മീര്‍ പാക്കിസ്ഥാന്റെത് മാത്രമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ചര്‍ച്ച ‘പാക്ക് അധീനകശ്മീരില്‍ എങ്ങനെ ഇന്ത്യന്‍ പതാക ഉയര്‍ത്താമെന്നാണ്’. ഞാന്‍ അവരോട് ചോദിക്കുകയാണ്, ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണപതാക ഉയര്‍ത്തൂ, അതിന് കഴിയാത്തവര്‍ക്ക് പിന്നെങ്ങനെയാണ് പാക്ക് അധീനകശ്മീരിനെക്കുറിച്ച് സംസാരിക്കാനാവുക’ എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ജമ്മു കശ്മീരിലെ ക്രമസമാധാനനില അപകടകരമാകുന്ന അവസ്ഥയിലുള്ള ആശങ്കയും ഫറൂഖ് അബദുള്ള വ്യക്തമാക്കി.

Top