ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധന ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250ഓളം പമ്പുകളാണ് നിലവിലുള്ളത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം തുടങ്ങിയിട്ടുണ്ട്.

Top