സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഫാറൂഖ് കോളെജിലെ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം

Farook college controversy

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നപേരില്‍ ഫാറൂഖ് കോളെജിലെ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം. സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, ബത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവയ്ക്കുന്നതു പോലെ മാറിടം കാണിക്കുന്നു എന്നായിരുന്നു മുനവിറിന്റെ വിവാദപ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളെജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണ്. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ കാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നും ഫാറൂഖ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പ്രസംഗത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ ജൗഹര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഫറൂഖ് കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്.

Top