പാര്‍ലമെന്റ് ധര്‍ണയ്ക്കായി എത്തിയ കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ധര്‍ണയ്ക്കായി എത്തിയ കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി.

സുരക്ഷാ പരിശോധനയ്ക്കായാണ് ബസുകള്‍ ഇവിടെ എത്തിച്ചത്. അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്. പരിശോധനയില്‍ രാകേഷ് ടിക്കയത്ത്, യോഗേന്ദ്ര യാദവ് എന്നിവര്‍ പ്രതിഷേധിച്ചു. പൊലീസുമായി കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്.

 

Top