സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ഇന്ന് ആദരമര്‍പ്പിക്കും

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ഇന്ന് സമരഭൂമികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍സമരങ്ങളുടെ ഭാഗമായി ഇന്നലെ കര്‍ഷകര്‍ സമ്പൂര്‍ണ്ണ വിപ്ലവ് ദിവസമായി ആചരിച്ചിരുന്നു.

സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച്ച യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നു.

ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി നേതാക്കള്‍ക്കെതിരെയും കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു. സമരം കൂടൂതല്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കര്‍ഷകസംഘടകളുടെ നീക്കം.

Top