മന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാൻ തയാറാകാതെ കർഷകർ

ൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചക്കിടെ മന്ത്രിമാരുമൊത്ത് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് കർഷകർ. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമർ, പീയുഷ് ഗോയൽ, സോം പ്രകാശ് എന്നിവരുമായാണ് കർഷകരുടെ ചർച്ച. ഇവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഭക്ഷണം പങ്കുവെക്കാനും കർഷകർ തയ്യാറായില്ല. ‘നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങൾ ഞങ്ങളുടെ ഭക്ഷണം കഴിക്കാം’ എന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം നാല് ഉപാധികളാണ് കർഷക സംഘടനകൾ കേന്ദ്രസർക്കാരിന് മുന്നിൽവച്ചിരുന്നത്.

ഇതിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കൽ, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയിൽ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നേരത്തെ വ്യക്തമാക്കിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കൽ എന്ന ഒറ്റ അജൻഡയിൽ ചർച്ച നടത്താനാകും കർഷക സംഘടനകൾ ഇന്ന് ശ്രമിക്കുക. നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

Top