കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്

ൽഹി : റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ ഇന്ന് ഡൽഹി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തും. കുണ്ഡലി പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി നടത്താനാണ് കർഷകരുടെ തീരുമാനം. രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകൾ ദേശീയ പാതയിൽ റാലി നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.

സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ നിന്ന് കർഷകർ ട്രാക്ടറുകൾ പുറപ്പെടും. നാല് ഇടങ്ങളിൽ നിന്ന് പുറപ്പെടുന്ന കർഷകർ ദേശീയ പാതയിൽ കണ്ടു മുട്ടിയതിന് ശേഷം തിരിച്ചു പോകുമെന്നാണ് അറിയിപ്പ്.

Top