കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; എം.എം മണി രാജി വെക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം മന്ത്രി എം.എം ഏറ്റെടുത്തു കൊണ്ട് രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

ഇടുക്കിയില്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കര്‍ഷകരുടെ കടം അടിയന്തിരമായി എഴുതി തള്ളണമെന്നും ഡീന്‍ കുര്യോക്കോസ് പറഞ്ഞു. റോമാ നഗരം കത്തിയപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് ജോയ്സ് ജോര്‍ജ് എംപിയെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി അടിമാലിയില്‍ ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് സുരേന്ദ്രന്‍ വായ്പ എടുത്തത്. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയായിരുന്നു സുരേന്ദ്രന്‍ വായ്പയെടുത്തത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top