ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍

ak balan

ഇടുക്കി : ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നും പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയില്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാര്‍ നയത്തിന്റെ ഫലമല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തില്‍ അധികം പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇവ നടപ്പാക്കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Top