കര്‍ഷക ആത്മഹത്യ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന എ.കെ ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ പിടി തോമസ്

ഇടുക്കി: ഇടുക്കിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി എ കെ ബാലനെ വിമര്‍ശിച്ച് പിടി തോമസ് എംഎല്‍എ രംഗത്ത്.

കര്‍ഷകരുടെ ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും സര്‍ക്കാര്‍ ഇപ്പോള്‍ 1000 ദിനാഘോഷത്തിന്റെ തിരക്കിലാണെന്നും അതു കൊണ്ടാണ് ഇക്കാര്യങ്ങളൊക്കെ കാണാതെ പോയതെന്നും പി.ടി തോമസ് പറഞ്ഞു.

കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലായതു കൊണ്ട് ജോയ്‌സ് ജോര്‍ജ്ജ് എംപിക്കും കര്‍ഷകരുടെ പ്രശ്ങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല. എല്‍ഡിഎഫിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം വിധി എഴുതും, പിടി തോമസ് വ്യക്തമാക്കി.

Top