കര്‍ഷക സമരം; ബിജെപിയെ പരിഹസിച്ച് ശിവസേന

മുംബൈ: കര്‍ഷ സമരത്തിനെതിരേ ബി.ജെ.പി. മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ പരിഹാസവുമായി ശിവസേന. കര്‍ഷകരുടെ പ്രതിഷേധത്തില്‍ ചൈനയുടേയും പാകിസ്താന്റെയും പങ്കിനെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കില്‍ അവര്‍ക്കെതിരേ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന എം.പി. സഞ്ജയ് റാവത്ത് പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയ്ക്കും പാകിസ്ഥാനും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രതിരോധ മന്ത്രി ഉടന്‍ അവര്‍ക്ക് നേരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണം. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, സായുധ സേന മേധാവികള്‍ എന്നിവര്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണം.’ സഞ്ജയ് റാവത്ത് പരിഹസിച്ചു.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേതല്ലെന്നും ചൈനയും പാകിസ്താനും ഇതിന് പിന്നിലുണ്ടെന്നുമായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

Top