കര്‍ഷക സമരം; ഐ.എന്‍.എല്‍.ഡി എംഎല്‍എ അഭയ് സിങ് ചൗട്ടാല രാജിവച്ചു

ഛണ്ഡീഗഢ്: ഹരിയാണയിലെ ഐ.എന്‍.എല്‍.ഡി. എം.എല്‍.എ. അഭയ് സിങ് ചൗട്ടാല രാജിവെച്ചു. കര്‍ഷക സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

എല്ലനബാദ് മണ്ഡലത്തിലെ പ്രതിനിധിയായിട്ടുള്ള അഭയ് ചൗട്ടാല ഐ.എന്‍.എല്‍.ഡി.യുടെ ഏക എം.എല്‍.എയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഈ മാസം 26-നു മുമ്പ് പുതിയ കാര്‍ഷികനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയില്ലെങ്കില്‍ തന്റെ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെയാണ് കത്ത്. സ്പീക്കര്‍ ഇന്ന് രാജി സ്വീകരിക്കുകയായിരുന്നു.

 

Top