കർഷക സമരം, ലക്ഷങ്ങളുടെ നഷ്ടമെന്ന് കണക്കുകൾ

ല്‍ഹി : ചെങ്കോട്ടയില്‍ ഇന്നലെ അഴിഞ്ഞാടിയവര്‍ ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടിച്ചു തകർത്തു. സുരക്ഷ സ്കാനറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്.റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന് ശേഷം ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ധുവിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി വിവാദം കനക്കുകയാണ്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് സംയുക്ത സമര സമിതി യോഗം ചേരും. റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായിരുന്ന ഡൽഹിയുടെ ഹൃദയ ഭാഗങ്ങളെല്ലാം ഇന്ന് ശാന്തമാണ്. ഇന്നലെ പ്രതിഷേധക്കാർ ഇരച്ചെത്തിയ ചെങ്കോട്ടയിൽ അടക്കം കനത്ത സുരക്ഷ ഏർപ്പെടുത്തി. കർശന പരിശോധനകൾ തുടരുന്നതിനാൽ രാജ്യതലസ്ഥാനത്ത് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ഇന്റർനെറ്റിനു തടസം നേരിടുകയാണ്.അക്രമങ്ങളിൽ 300 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റെന്നു ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ധുവിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

Top